Latest NewsYouthMenNewsWomenBeauty & StyleLife StyleFood & CookeryHealth & Fitness

ഉച്ചഭക്ഷണത്തിനൊപ്പം ഒരു പേരയ്ക്ക കൂടി കഴിക്കൂ, ​ഗുണങ്ങൾ ഏറെ

പേരയ്ക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു

ഉച്ചഭക്ഷണത്തിനൊപ്പം ഒരു പേരയ്ക്ക കൂടി കഴിക്കുകയാണെങ്കില്‍ ഇടനേരത്തെ സ്നാക്സ് ഒഴിവാക്കാം. പേരയ്ക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഇലകളും ഔഷധമൂല്യമുള്ളതാണ്.

രക്തപ്രവാഹം വര്‍ധിപ്പിക്കാൻ പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 സഹായിക്കും. ഇതിലെ B6 ആകട്ടെ തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും വളരെ നല്ലതാണ്. ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ അകാലവാര്‍ധക്യം തടയുകയും അര്‍ബുദം, ഹൃദ്രോഗം എന്നിവയെ തടയുകയും ചെയ്യും. കോശങ്ങളുടെ നാശം തടയാന്‍ ഇതിലുള്ള വൈറ്റമിന്‍ സി സഹായിക്കും.

Read Also : കുമളി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പേരയ്ക്ക പ്രമേഹരോഗികള്‍ തൊലി ഒഴിവാക്കി ദിവസവും കഴിക്കുന്നതു നല്ലതാണ്. രക്തത്തില്‍ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ ഇതു സഹായിക്കും. ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കും. അങ്ങനെ ടൈപ്പ് 2 ഡയബറ്റിസിനെ തടയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button