തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നതയെന്നും റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്താൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നും രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണെന്നും ആന്റണി രാജു പറഞ്ഞു.
Post Your Comments