എടപ്പാൾ: തുണിക്കടയിൽ വൻ തീപിടുത്തം. നടുവട്ടം വെറൈറ്റി ഗാര്‍മെൻറ്സില്‍ ആണ് തീപിടിത്തമുണ്ടായത്. കടയിലെ വസ്തുക്കളെല്ലാം കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് ഷോപ്പിനകത്തെ സാധനങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം പുറത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വ്യഴാഴ്ച രാത്രി 8.45ഓടെയാണ് നടുവട്ടം വെറൈറ്റി ഗാര്‍മെൻറ്സ് ഷോപ്പുടമ കമ്മുണ്ണി കടയടച്ച് വീട്ടിലേക്ക് പോകുന്നത്. വെള്ളിയാഴ്ച രാവിലെ 9.30തോടെ ഷോപ്പ് തുറന്നപ്പോഴാണ് കടക്കകത്തെ സാധനങ്ങളെല്ലാം കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീപടരാന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഷോപ്പിനുള്ളിലേക്ക് കടയുടെ പുറകു വശത്തു നിന്നുമാണ് തീ പടര്‍ന്നത്. അതിനാലാണ് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരുന്നത്. കടക്കകത്തുള്ള ഫാന്‍, എ.സി, യൂണിഫോമുകളുൾപ്പെടെ എല്ലാം കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കടയുടമ ചങ്ങരംകുളം പൊലീസില്‍ പരാതി നല്കി.
Post Your Comments