പത്തനംതിട്ട: ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ചപ്പോൾ പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിൽ കണ്ടെത്തിയെന്ന് മന്ത്രി ജി.ആര്. അനില്‍. ജില്ലയിലെ ഗോഡൗണുകളിലെ ഉല്പന്നങ്ങള് കയറ്റിയയക്കുന്നതും അവയുടെ കേടുപാടുകള്‍ സംബന്ധിച്ചും വിവിധ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന.
Also Read:പെണ്‍കുട്ടികൾക്ക് ചോക്ലേറ്റ് നല്കാന് ശ്രമം: യുവാവിനെ സ്ത്രീകള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
‘സന്ദര്‍ശനത്തില്‍ ലഭിച്ച പരാതികളില്‍ സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടു. പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിലാണുള്ളത്. വിവിധ ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴേ ഈ അവസ്ഥയിലാണുള്ളതെന്ന് മനസ്സിലാക്കി. ഇത് പരിശോധിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഉപയോഗമില്ലാത്ത ഉല്പന്നങ്ങള് കൃത്യമായി പാക്ക് ചെയ്തു ഒരാഴ്ചക്കുള്ളില്‍ മാറ്റി വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്കി’, മന്ത്രി പറഞ്ഞു.
Post Your Comments