തിരുവനന്തപുരം: കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കുമെന്ന് ഉറപ്പു നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ജിആർ അനിൽ വ്യക്തമാക്കി. സബ്സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും സംസ്ഥാനത്തെ പല സപ്ലൈക്കോയിലും കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തുന്നത്.
Post Your Comments