KeralaLatest NewsIndia

പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആർ അനിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു.പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായത്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.

സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും യോഗ ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അതേസമയം, തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. തങ്ങളുടെ സമുദായത്തിന്റെ ശക്തിയെ പരിഹസിക്കരുതെന്നും അത്ര താഴ്ത്തി കാണിക്കേണ്ടതില്ലെന്നും ഫാ യൂജിൻ പറയുന്നു. വിദേശ ഫണ്ട് ഉപയോഗിച്ചാണ് സമരം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പിരിവെടുത്താണ് സമരപ്പന്തലിലുള്ളവർക്ക് ഭക്ഷണം നൽകുന്നത്. രൂപത എല്ലായിപ്പോഴും മത്സ്യ തൊഴിലാളികളുടെ വികാരം മാനിച്ചാണ് പ്രവർത്തിക്കുന്നത് – ഫാ യൂജിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button