തേഞ്ഞിപ്പലം: ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്തെന്ന് പരാതി. ചേലേമ്പ്ര പൈങ്ങോട്ടൂർ കാലാത്ത് മുഹമ്മദ് കോയ (51)യുടെ പണം ആണ് തട്ടിയെടുത്തത്. ദേശീയപാത 66-ൽ പാണമ്പ്ര കൊയപ്പ റോഡ് കവലയിൽ വച്ചായിരുന്നു സംഭവം.
ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമായി പോകുമ്പോഴായിരുന്നു കവർച്ച നടന്നത്. വ്യാജ നമ്പറിലുള്ള കാറിലെത്തി പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബൈക്ക് തട്ടിയെടുത്ത് പണം കവർന്നത്. മുഹമ്മദ് കോയയെ തങ്ങൾ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറാൻ നിർദ്ദേശിച്ചു. എന്നാൽ മുഹമ്മദ് കോയ അതിനു തയ്യാറായില്ല. തുടർന്ന് ആളുകൾ കൂടിയപ്പോൾ ബൈക്കുമായി അഞ്ചംഗ സംഘം കടന്നുകളയുകയായിരുന്നു.
Read Also : പീഡനക്കേസ്: ഡിഎൻഎ ഫലത്തിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവർ കവർന്ന ബൈക്ക് രാമനാട്ടുകരയിലെ എൻ.എച്ച് ബൈപ്പാസിലെ മേൽപ്പാലത്തിന്റെ അടിയിൽ കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments