KeralaLatest NewsNews

പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സിബിഐ

കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സി പി എം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു. ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ്
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു.സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.

Read Also  :  ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് വേണ്ട

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button