NattuvarthaLatest NewsKeralaNewsIndia

ഫുഡ്‌ സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ, ബീഫിനു മുന്നിൽ പന്നി എന്നെഴുതിയ ഡിങ്കോൽഫി ടെക്നിക്കെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് സംഘടിപ്പിച്ച ഫുഡ്‌ സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ. നവംബർ 24 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഫുഡ്‌ സ്ട്രീറ്റ് നടത്തുമെന്ന തീരുമാനത്തെ തുടർന്ന് ഡി വൈ എഫ് ഐ യുടെ ഫേസ്ബുക്ക്‌ പോസ്റ്റുകളിൽ വലിയ തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഫുഡ്‌ ഫെസ്റ്റ് നടത്തുമ്പോൾ പന്നിയും ഉണ്ടാകുമല്ലോ എന്നായിരുന്നു വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങൾ പ്രതികരിച്ചത്.

Also Read:കുടുംബശ്രീയില്‍ തൊഴില്‍ അവസരങ്ങള്‍: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

മുഴുവൻ പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ ഫുഡ്‌ സ്ട്രീറ്റിൽ പന്നിമാംസം വിളമ്പിയത്. സാമൂഹ്യമാധ്യമങ്ങളുടെ വിമർശനം നിലയ്ക്ക് നിർത്താൻ വേണ്ടി മാത്രം കാണിച്ച പ്രഹസനമാണിതെന്നാണ് വിലയിരുത്തൽ. എന്നാൽ ബീഫിനു മുന്നിൽ പന്നി എന്നെഴുതിയ ഡിങ്കോൽഫി ടെക്നിക്കെന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

ഒരു പൊതു പരിപാടിയിൽ വിതരണം ചെയ്യാൻ വെച്ച ഭക്ഷണത്തിൽ മതപണ്ഡിതൻ തുപ്പുന്ന വീഡിയോ വൈറലായതോടെയാണ് ഹലാൽ വിവാദം രൂപപ്പെടുന്നത്. ഒരുപാട് പേർ ഇതിനെ അനുകൂലിച്ചു രംഗത്തു വന്നതോടെയാണ് പൊതുസമൂഹത്തിന് ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ പോലും ഭയം ഉടലെടുക്കാൻ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button