തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും ജില്ലാ നേതൃത്വം പുറത്താക്കി.
ലഹരിവിരുദ്ധ പരിപാടിക്കിടെ ഇരുവരും ബാറിലെത്തി മദ്യപിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ ജില്ലാ നേതൃത്വം നടപടിയെടുത്തത്.
കോവിഡ് അതിശക്തം, ചൈനയിലെ ജനങ്ങള്‍ക്ക് പ്രതിരോധ ശക്തി വളരെ കുറവ്: 10 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങും
അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു പരാതി.
കോവിഡ് ബാധിച്ച് മരിച്ച പാര്‍ട്ടി പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി പിരിച്ച പണത്തിലും തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിൽ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments