CricketLatest NewsNewsSports

കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

മുംബൈ: 2022 ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്റെ വീഡിയോ പങ്കുവെച്ചാണ് പിച്ചിലേക്ക് മടങ്ങിവരുന്ന കാര്യം യുവി അറിയിച്ചത്.

‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാന്‍ ഫെബ്രുവരിയില്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വല്ലാത്ത അനുഭവമാണ്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. നമ്മുടെ ടീമിനെ പിന്തുണക്കുന്നത് തുടരുക. ഒരു യഥാര്‍ത്ഥ ആരാധകന്‍ പ്രയാസകരമായ സമയങ്ങളിലും അവരുടെ പിന്തുണ ഉറപ്പാക്കും’ യുവി പറഞ്ഞു.

Read Also:- ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ട് മത്സരങ്ങൾ, ബാഴ്‌സലോണയ്ക്ക് നിർണായകം

2000ല്‍ നെയ്റോബിയില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച യുവരാജ് 17 വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ചു. 2017 ജൂണ്‍ 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നോര്‍ത്ത് സൗണ്ടില്‍ നടന്ന ഏകദിനത്തിലാണ് അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ചത്. പിന്നീട് 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button