ചാവക്കാട്: ബിജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മണത്തല സ്വദേശികളായ പള്ളിപറമ്ബില്‍ വീട്ടില്‍ അനീഷ് (33), മേനോത്ത് വീട്ടില്‍ വിഷ്ണു (21), ചൂണ്ടല്‍ ചെറുവാലിയില്‍ വീട്ടില്‍ സുനീര്‍ (40) എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമാണ് കേസിലെ ഒന്നാം പ്രതിയായ അനീഷ്. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments