KeralaLatest NewsNews

മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണന്‍ ഇടപെട്ടെന്ന് ഡി.ജി.പിയുടെ വെളിപ്പെടുത്തൽ

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി.

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നൽകിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോർട്ട്‌ കൈമാറി. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതായും മോൻസനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു.

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നൽകിയതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

Read Also: ക്രൂരമായി ബലാത്സംഗത്തിന് ഇരയായി പങ്കാളി: ഒളിഞ്ഞിരുന്ന യഥാര്‍ത്ഥ പ്രതി, നഴ്‌സിന്റെ കൊലക്കേസില്‍ നിർണായക കണ്ടെത്തൽ

ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button