COVID 19AustraliaLatest NewsNews

കോവിഡ് പരിശോധനയ്ക്കായി ഹോം ടെസ്റ്റിംഗ് കിറ്റുമായി ഓസ്‌ട്രേലിയ

മെൽബൺ : ഓസ്‌ട്രേലിയയിൽ റാപിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് ടി ജി എ അറിയിച്ചു. അന്തിമ പരിശോധനകളും അനുമതിയും മാത്രമാണ് ബാക്കിയുള്ളത് എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ പരിശോധന നടത്താൻ കഴിയുന്ന 70 ലധികം കിറ്റുകളുടെ അനുമതിക്കായുള്ള അപേക്ഷ ലഭിച്ചിട്ടുള്ള കാര്യം അധികൃതർ ചൂണ്ടിക്കാട്ടി.

Read Also : കാറിലിരുന്ന് മൊബൈലിൽ ചാറ്റ് ചെയ്ത പതിനെട്ട് വയസ്സുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു 

പുതിയ പരിശോധനാ കിറ്റുകൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഓസ്‌ട്രേലിയക്കാർക്ക് മറ്റൊരു പ്രതിരോധ സംവിധാനം കൂടിയാണ് ഇത് വഴി ലഭ്യമാകുക എന്നദ്ദേഹം പറഞ്ഞു.

ഹോം ടെസ്റ്റിംഗ് കിറ്റുപയോഗിച്ചുള്ള പരിശോധനാ ഫലം 20 മിനിറ്റിൽ ലഭ്യമാകും. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അധികൃതർ ലഭ്യമാക്കുന്ന PCR പരിശോധനക്കായി പോകാവുന്നതാണെന്ന് ഗ്രെഗ് ഹണ്ട് കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനെ ആശ്രയിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button