മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ഓടുന്ന വാഹനത്തിൽ വെച്ച് കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരയും പ്രതിയും ഗ്വാളിയോർ ജില്ലയിലെ ദാബ്ര ടൗണിൽ താമസിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിന്റെ മുഖത്ത് ആവർത്തിച്ച് അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇരയെ മറ്റൊരാൾ പലതവണ തല്ലുന്നതും കാണാം. മറ്റൊരു വീഡിയോയിൽ, ഇരയെ പ്രതിയുടെ ചെരുപ്പു കൊണ്ട് തുടർച്ചയായി അടിക്കുന്നതും വ്യക്തമാണ്.
ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍
വെള്ളിയാഴ്ച വൈകുന്നേരമാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദാബ്ര സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് വിവേക് കുമാർ ശർമ്മ പറഞ്ഞു. ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കേസെടുത്തതായും പോലീസ് അറിയിച്ചു.
Post Your Comments