KannurLatest NewsKeralaNattuvarthaNews

എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാട്: പിണറായി വിജയൻ

കണ്ണൂർ: എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാരെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘യുഡിഎഫിന് അതിവേഗ റെയില്‍ ആകാം, എല്‍ഡിഎഫ് ചെയ്യരുത് എന്നാണ് അവരുടെ നിലപാട്. എല്‍ഡിഎഫ് കാലത്ത് ഒന്നും നടക്കാന്‍ പാടില്ല എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്ന ന്യായം. രാഷ്ട്രീയമായി എതിര്‍ക്കാം, പക്ഷെ നാടിന്റെ വികസനത്തിനെ തടയാന്‍ നിൽക്കാമോ? ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് നാടിന്റെ വികസനം ആണോ താല്‍പര്യം? യഥാര്‍ത്ഥ പ്രശ്‌നം പ്രശ്‌നമായി ഉന്നയിക്കണം. കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കാന്‍ പ്രധാനമന്ത്രിയെ അടക്കം കണ്ടു. നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

തെറ്റിദ്ധാരണ പടര്‍ത്തലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ലക്ഷ്യമെന്നും എന്നാൽ, കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതാ വികസനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ഗെയ്ല്‍ പദ്ധതി നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ജലപാതയുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാണെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button