India

 മയക്കുമരുന്ന് നൽകി സൗരഭ് രജ്പുത്തിന്റെ തല വെട്ടി മാറ്റിയ ശേഷം കൈകാലുകൾ ഒടിച്ചു: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊല്ലപ്പെട്ട മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മയക്കുമരുന്ന് നൽകിയ ശേഷം രജ്പുത്തിന്റെ തല വെട്ടിമാറ്റിയതായും, കൈകള്‍ കൈത്തണ്ടയില്‍ മുറിച്ചുമാറ്റിയതായും, കാലുകള്‍ പിന്നിലേക്ക് വളച്ചതായും, ഹൃദയത്തില്‍ കുത്തേറ്റതുമായിട്ടാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ച്ച് 4നാണ് രജ്പുത്തിനെ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പകകത്താക്കി സിമന്റിട്ട് ഉറപ്പിച്ചത്. തുടര്‍ന്ന്, മുസ്‌കാനും സാഹിലും ഹിമാചല്‍ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയി. ഇവിടെ നിന്ന് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. മാര്‍ച്ച് 18ന് രജ്പുത്തിനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

മുസ്‌കാനെയും സാഹിലിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ ഞങ്ങളോടൊപ്പം വന്നു താമസിക്കാൻ അവളോട് പറഞ്ഞതാണ്. ഞങ്ങൾ അവൾക്ക് നിയന്ത്രണങ്ങൾ വയ്ക്കുമെന്നു പറഞ്ഞ് ഒപ്പം വന്നില്ല. സൗരഭ് അവളെ പിന്തുണയ്ക്കുകയും ചെയ്തു.

എന്നാൽ സൗരഭ് ലണ്ടനിലായിരുന്ന സമയത്ത് മകൾക്ക് 10 കിലോയോളം കുറഞ്ഞു. സൗരഭ് കൂടെയില്ലാത്തതിലുള്ള വിഷമം കാരണമാണ് അവൾ ക്ഷീണിച്ചതെന്ന് ഞങ്ങൾ കരുതി. സാഹിൽ അവളെ ലഹരിക്ക് അടിമയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല’. കവിത പറഞ്ഞു. സൗരഭിന്റെയും മുസ്കന്റെയും ആറു വയസ്സുള്ള മകൾ ഇപ്പോൾ മുസ്കന്റെ മാതാപിതാക്കൾക്കൊപ്പമാണ്..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button