
കോട്ടയം : ചങ്ങനാശ്ശേരി മാമൂട് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തില്‍ അതിഥിത്തൊഴിലാളിയായ ബിപുല്‍ ഗോഗോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അര മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments