മന്ത്രി ആര്‍ ബിന്ദുവിന് ശാരീരിക പരിമിതിയുള്ളയാൾ നൽകിയ സ്ഥലംമാറ്റ അപേക്ഷ മാലിന്യത്തിനൊപ്പം

തൃശ്ശൂര്‍: ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് വേണ്ടി മന്ത്രിക്ക് നേരിട്ട് നല്‍കിയ സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം തിരുവുള്ളക്കാവ് പാറക്കോവില്‍ തള്ളിയ മാലിന്യത്തിലാണ് മന്ത്രി ആര്‍ ബിന്ദുവിന് നല്‍കിയ അപേക്ഷ കണ്ടെത്തിയത്.

റോഡില്‍ മാലിന്യം തള്ളിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍പ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷയും ലഭിച്ചത്. തൃശൂരില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് മന്ത്രി ആര്‍ ബിന്ദുവിന് പരാതി നല്‍കിയത്.

രണ്ടു വര്‍ഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തില്‍ ജോയിന്റ് രജിസ്ട്രാറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് വേണ്ടിയാണ് ചെറൂര്‍ സ്വദേശിയായ ഭാര്യ അപേക്ഷ നല്‍കിയത്.

Share
Leave a Comment