KeralaLatest NewsNews

എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണ്: ഗവർണർക്കെതിരെ ആഞ്ഞടിച്ച് ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവർണർ നടത്തിയ ക്രിമിനൽ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഗവർണറുടെ പരാമർശത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ല. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവർക്ക് മറുപടി നൽകാനില്ല. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുകയാണെന്ന് നേരത്തെ മന്ത്രി ആരോപിച്ചിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമല്ലോ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവിനുള്ള പരിശ്രമങ്ങളിൽ സർക്കാരിന് ഒപ്പം നിൽക്കേണ്ട വ്യക്തിയാണ് ചാൻസലർ. എന്നാൽ അതിനെതിരായി നിൽക്കുന്ന സമീപനമാണ് ചാൻസലറായ ഗവർണർ സ്വീകരിക്കുന്നത്. പൊതുവിൽ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് നിർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button