KeralaLatest NewsNews

ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട്: നൈപുണ്യ പരിശീലനത്തിലെ മികവിന് കേരളത്തിന് ദേശീയ അംഗീകാരം

തിരുവനന്തപുരം: നൈപുണ്യപരിശീലനത്തിലെ മികവിന് കേരളത്തിന് വീണ്ടും ദേശീയാംഗീകാരം. പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. ഫ്യൂച്ചർ സ്‌കിൽസിൽ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം. 18-21 വയസ്സ് പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം. വീബോക്സ് പുറത്തിറക്കിയ ഇന്ത്യാ സ്‌കിൽ റിപ്പോർട്ട് 2024ൽ ആണ് ഒരിക്കൽക്കൂടി കേരളത്തിന്റെ മികച്ച പ്രകടനം. മന്തി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: യുവമോര്‍ച്ച നേതാവിനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ദേഹമാകെ മുറിവുകള്‍

പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതും സ്ഥാനവും നേടി. രാജ്യത്തെ നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴിൽക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. രാജ്യത്തെ കമ്പ്യൂട്ടർ സ്‌കിൽസിൽ തിരുവനന്തപുരം നഗരം ഒന്നാം സ്ഥാനത്താണ്. കേരളം മൂന്നാം സ്ഥാനത്തും. വികസിച്ചുകൊണ്ടിരിക്കുന്ന ടാലന്റ് ലാൻഡ്സ്‌കേപ്പിൽ ധാരാളം തൊഴിലവസരങ്ങൾ, പ്രത്യേകിച്ച് ഇന്റേൺഷിപ്പുകളുടെ രൂപത്തിൽ, സൃഷ്ടിക്കപ്പെടുമെന്നതാണ് റിപ്പോർട്ട് നൽകുന്ന പ്രധാന ഫലസൂചനയെന്നും മന്ത്രി പറഞ്ഞു.

വിവിധ നൈപുണ്യ വിഭാഗങ്ങളിൽ ഉയർന്ന പ്രതിഭകളുടെ ലഭ്യതയിൽ കേരളം മുൻനിരയിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൊഴിൽദാതാക്കൾക്കുള്ള പ്രധാനകേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്. സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ കംപ്യൂട്ടർ നൈപുണ്യത്തിൽ ഉയർന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യൻ സംസ്ഥാനമായും കേരളത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഫ്യുച്ചറിസ്റ്റിക് സ്‌കിൽസിലും പൊതുവിജ്ഞാനത്തിലും മുന്നിൽ നിൽക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം കാണിക്കുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നു. അറിവ് പകർന്നുനൽകുക മാത്രമല്ല, ഭാവിയിലെ തൊഴിൽ വിപണിയിൽ നിർണ്ണായകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിയ്ക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ടിൽ സ്റ്റേറ്റ് പാർട്ട്ണറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയ്ക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Read Also: ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button