KeralaLatest NewsNews

കേന്ദ്രത്തിന്റെ പണത്തിൽ സ്വന്തം പടം അടിച്ചിറക്കുന്നവരാണ് ബ്രാൻഡിംഗ് നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത്: കെ സുരേന്ദ്രൻ

തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീകരിച്ച ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനാണ് മന്ത്രിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്.

അമ്പത് ലക്ഷത്തോളം കേന്ദ്രവിഹിതമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രി ആർ ബിന്ദുവിന്റെ ചിത്രം വച്ചുള്ള ഫ്‌ളക്‌സും പോസ്റ്ററും അടിച്ചിറക്കിയിരുന്നു. ഇതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സ്വന്തം പടം അടിച്ചിറക്കുന്നവരാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നും ബ്രാൻഡിംഗ് നടത്തുന്നുവെന്നും പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ബഹുമാനപ്പെട്ട മന്ത്രി ആർ ബിന്ദു, ഈ NULM എന്നാൽ നാഷണൽ അർബ്ബൻ ലൈവ്‌ലിഹുഡ് മിഷൻ ആണ്. അതായത് നരേന്ദ്രമോദി സർക്കാരിന്റെ നഗരങ്ങളിൽ ദരിദ്രർക്കായുള്ള ക്ഷേമപദ്ധതി. അൻപത് ലക്ഷം കേന്ദ്രത്തിന്റെ വിഹിതം. 9 ലക്ഷം മാത്രം കേരളത്തിന്റെ വിഹിതം.ബ്രാൻഡിംഗ് നടത്തുമ്പോൾ ഇത്തിരി ഔചിത്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട മന്ത്രി ആർ ബിന്ദു, ഈ NULM എന്നാൽ നാഷണൽ അർബ്ബൻ ലൈവ്‌ലിഹുഡ് മിഷൻ അതായത് നരേന്ദ്രമോദി സർക്കാരിന്റെ നഗരങ്ങളിൽ ദരിദ്രർക്കായുള്ള ക്ഷേമപദ്ധതി. അൻപത് ലക്ഷം കേന്ദ്രത്തിന്റെ വിഹിതം. 9 ലക്ഷം മാത്രം കേരളത്തിന്റെ വിഹിതം.ബ്രാൻഡിംഗ് നടത്തുമ്പോൾ ഇത്തിരി ഔചിത്യം കാണിക്കണം. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സ്വന്തം പടം അടിച്ചിറക്കുന്നവരാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നും ബ്രാൻഡിംഗ് നടത്തുന്നുവെന്നും പറഞ്ഞ് ആക്ഷേപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button