
തിരുവല്ല: മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരുവല്ല പടിഞ്ഞാറ്റും ചേരിയിലാണ് സംഭവം. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (76) ഇയാള്‍ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു. വ്യാഴാഴ്ച രാത്രി മര്‍ദ ദൃശ്യം സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സമൂഹ മാധ്യമത്തില്‍ പങ്കുവെയ്ക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.
Post Your Comments