
നാദാപുരം: ഐഎൻടിയുസി പ്രാദേശിക നേതാവിനെതിരെ പീഡനശ്രമ കേസ്. ഐഎൻടിയുസി നാദാപുരം റീജിനൽ പ്രസിഡന്റ്റ് കെ ടി കെ അശോകനെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകൻറ്റെ കേസുമായി ബന്ധപ്പെട്ട് പലതവണയായി കെ.ടി കെ അശോകൻ 6,70,000 രൂപ വാങ്ങിയിരുന്നു. ഇത് ചോദിച്ച് അശോകന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനശ്രമം. വീട്ടിലെത്തിയാൽ പണം നൽകാമെന്നു പറഞ്ഞ് പരാതിക്കാരിയെ അശോകൻ വിളിച്ചു വരുത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാദാപുരംഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ കാര്യങ്ങൾ അറിയിച്ചിട്ടും ഇടപെട്ടില്ല എന്ന പരാതിയും യുവതിയ്ക്കുണ്ട്. എന്നാൽ സംഭവം അറിഞ്ഞിരുന്നില്ലെന്നും അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചു.
Post Your Comments