
പെരുമ്പാവൂർ : ബസിൽ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 5ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കെഎസ്ആർടിസി ബസിൽ എംസി റോഡ് ജംഗ്ഷൻ ഭാഗത്ത് വച്ചാണ് അതിക്രമം കാട്ടിയത്. സബ് ഇൻസ്പെക്ടർ റിൻസ് എം തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Post Your Comments