Latest NewsKeralaNews

അഫാൻ പണം ചോദിച്ചത് ലഹരിമരുന്ന് വാങ്ങാനോ ? രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു

യുവാവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് പ്രതി അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബാഗങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് യുവാവ് പോലീസിന് നല്‍കിയ ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. യുവാവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊലയ്ക്ക് മുന്‍പ് പ്രതി അമ്മയോടും വല്യമ്മയോടും പണം ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടത് ലഹരിമരുന്നിന് വേണ്ടിയാണോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.

ഉറ്റവരും ഉടയവരുമായ 5 പേരെ വെട്ടിയും ചുറ്റികയ്ക്ക് അടിച്ചുമാണ് 23 വയസുകാരന്‍ അഫാന്‍ അരുകൊലകള്‍ നടത്തിയത്.കൊല്ലപ്പെട്ട പ്രതി അഫാന്റെ സഹോദരന്‍ അഫ്‌സാന്‍, അച്ഛന്റെ അമ്മ സല്‍മബീവി, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്‌നാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button