Latest NewsNewsInternational

ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചതില്‍ വിശദീകരണവുമായി ഇസ്രയേലി ബന്ദി

ടെല്‍ അവീവ്: ഹമാസ് ശനിയാഴ്ച വിട്ടയച്ച ആറു ഇസ്രയേലി ബന്ദികളില്‍ ഒരാള്‍ ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോല്‍ അക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുംബനം നല്‍കിയ ഒമര്‍ ഷെം ടോവ്. ഹമാസ് അംഗങ്ങള്‍ പറഞ്ഞതനുസരിച്ചാണ് ചുംബിച്ചതെന്ന് ഒമര്‍ ഷെം ടോവ് പറയുന്നു. വീട്ടില്‍ തിരികെ എത്തിയ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

READ ALSO: രംഗരാജ് ശക്തിവേൽ നായക്കർ നായകനാണോ വില്ലനാണോ?

”ബന്ദികളാക്കിയവര്‍ കൈ വീശാനും തന്റെ അടുത്ത് നിന്നിരുന്നയാളുടെ തലയുടെ മുകളില്‍ ചുംബിക്കാനും നിര്‍ബന്ധിച്ചു” എന്ന് ഷെം ടോവിന്റെ പിതാവ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ മകനോട് പറഞ്ഞിരുന്നുവെന്നും ഒരാള്‍ മകന്റെ അടുത്തെത്തി എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാമെന്നും പിതാവ് കാന്‍ ടിവിയോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിട്ടയച്ച ആറു ബന്ദികള്‍ക്ക് പകരമായി ഇസ്രയേല്‍ 602 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button