
മുംബൈ : സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ആക്രമണ വിമർശനങ്ങളിൽ ബോളിവുഡ് നടി പ്രീതി സിന്റ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ വളരെയധികം വളർന്നുവെന്നും അതിന്റെ ദോഷങ്ങളും അങ്ങനെ തന്നെ ഉയർന്നിട്ടുണ്ടെന്നും ഇത് എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നുവെന്നാണ് അവർ പറഞ്ഞത്.
കൂടാതെ മറ്റുള്ളവരെ ഓൺലൈനിൽ ട്രോളുന്നതിൽ ആളുകൾ ആനന്ദം കണ്ടെത്തുന്നു. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ അവരുടെ ഉള്ളിലെ നിഷേധാത്മകതയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. ആരെങ്കിലും പ്രധാനമന്ത്രിയെ പ്രശംസിച്ചാൽ അവരെ തൽക്ഷണം പിന്തുണക്കാരനായി മുദ്രകുത്തുന്നു, അത് ശരിയല്ല. ആളുകൾ ആത്മാർത്ഥമായി പെരുമാറണം, കാരണം അവരുടെ യഥാർത്ഥ സ്വഭാവമാണ് ശരിക്കും പ്രധാനമെന്നും പ്രീതി സിന്റ സോഷ്യൽ മീഡിയയിൽ തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നടിയായിരുന്ന പ്രീതി 2016 മുതൽ സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്നും ഇടവേള എടുത്തിരുന്നു. 2016 ൽ ലോസ് ഏഞ്ചൽസിൽ വെച്ച് ജീൻ ഗുഡ്ഇനഫിനെ വിവാഹം കഴിച്ച അവർ 2021 ൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികളെ സ്വീകരിച്ചു. നിലവിൽ പഞ്ചാബ് കിംഗ്സ് ഐപിഎൽ ക്രിക്കറ്റ് ടീമിന്റെ ഉടമയാണ്.
Post Your Comments