
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകൾക്കുള്ള വരുമാന സഹായത്തിന്റെ ആദ്യ ഗഡുവായ പ്രതിമാസം 2,500 മാർച്ച് 8 നകം അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് രേഖ ഗുപ്ത പറഞ്ഞു.
ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖഗുപ്ത. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.
Post Your Comments