രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാൻ ലക്ഷ്യമിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). നിലവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരുപ്പതിയുടെ 59 ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജമ്മുകാശ്മീരിൽ നിർമ്മിച്ച തിരുപ്പതി ബാലാജി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്. ആന്ധ്രപ്രദേശിന് പുറത്ത് നിർമ്മിച്ച ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മുവിലേത്. അതേസമയം, നവി മുംബൈ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
ടിടിഡിയുടെ നേതൃത്വത്തിൽ മൂന്ന് ക്ഷേത്രങ്ങളുടെ നിർമ്മാണം പരിഗണനയിലുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗർ, ഛത്തീസ്ഗഡിലെ റായ്പൂർ, ബീഹാർ എന്നിവിടങ്ങളിലാണ് ബാലാജിയുടെ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ബീഹാറിൽ എവിടെയാണ് ക്ഷേത്രം നിർമ്മിക്കുക എന്നതിൽ സ്ഥിരീകരണം നടത്തിയിട്ടില്ല. 1933-ലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം സ്ഥാപിതമായത്. അന്ന് മൂന്ന് ക്ഷേത്രങ്ങളുടെ ഭരണം മാത്രമാണ് ഈ ട്രസ്റ്റിന് കീഴിൽ ഉണ്ടായിരുന്നത്. നിലവിൽ, 58 ഓളം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ടിടിഡി കൈകാര്യം ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.
Also Read: നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വീട്ടില്‍ നിന്നും കണ്ടെടുത്തു
Post Your Comments