Latest NewsIndia

2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ള ബജറ്റാകും ഇത്തവണത്തേത് : പ്രധാനമന്ത്രി നരേന്ദ്രമോദി

യുവാക്കളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. ബജറ്റ് അവതരണത്തിനു മുന്‍പുണ്ടാകുന്ന വ്യാജ പ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി വിദേശത്തുനിന്ന് വ്യാജ പ്രചാരണങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി രാഷ്ട്രപതി പാര്‍ലമെന്റിലെത്തി. നാളെയാണ് 2025ലെ കേന്ദ്ര ബജറ്റ് അവതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button