Latest NewsKeralaNewsCrime

ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍: വ്യാപക തിരച്ചിലുമായി പോലീസ്

പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പ്രദേശം വിട്ടുപോയിട്ടില്ലെന്നും പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായും നാട്ടുകാർ. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

read also: നെന്മാറ ഇരട്ട കൊലപാതക കേസ് പൊലീസിന് വീഴ്ചയുണ്ടായി : എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇടക്കാലജാമ്യത്തിലിറങ്ങിയതാണ് പ്രതി ചെന്താമര. അതിനു പിന്നാലെ സജിതയുടെ ഭർത്താവ് സുധാകരനെയും ‘അമ്മ മീനാക്ഷിയെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയ്ക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്.

2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു. അതേസമയം ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നില്ല. ഇതില്‍ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button