Latest NewsIndia

യുവതിയുടെ സ്വകാര്യ ഭാഗത്ത് സർജിക്കൽ ബ്ലേഡും കല്ലുകളും : ക്രൂരമായി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷാ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തതായും മർദ്ദിച്ചതായും യുവതി പോലീസിനോട് പറഞ്ഞു

മുംബൈ: മുംബൈയിൽ 20 വയസ്സുള്ള യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നളസോപാര നിവാസിയായ ഇരയെ ചൊവ്വാഴ്ച രാത്രി ഗോരേഗാവിലെ റാം മന്ദിർ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് കണ്ടെത്തി.

തുടർന്നാണ് സംഭവം അറിയുന്നത്. അന്നേ ദിവസം നേരത്തെ യുവതി ട്രെയിനിൽ മുംബൈയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുംബൈയിലെത്തിയ യുവതിയെ പ്രതി വശീകരിച്ച് ആക്രമണം നടന്ന വസായ് ബീച്ചിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ആക്രമണം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തതായും മർദ്ദിച്ചതായും യുവതി പോലീസിനോട് പറഞ്ഞു.

തുടർന്ന് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ സർജിക്കൽ ബ്ലേഡും കല്ലുകളും ഉൾപ്പെടെയുള്ള അന്യവസ്തുക്കൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബലമായി തിരുകിയതായി കണ്ടെത്തി. ഡോക്ടർമാർ ഉടൻ തന്നെ ആ വസ്തുക്കൾ നീക്കം ചെയ്തു. യുവതി ഇപ്പോൾ ചികിത്സയിലാണ്. അവരുടെ നില സ്ഥിരമാണെന്നാണ് റിപ്പോർട്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button