ഇന്ത്യയിലുടനീളം പാൽ വില ലിറ്ററിന് ഒരു രൂപ കുറച്ച് അമുൽ

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് ഈ നീക്കം പ്രഖ്യാപിച്ചത്

മുംബൈ: മുൻനിര ഡയറി ബ്രാൻഡായ അമുൽ തങ്ങളുടെ മൂന്ന് പ്രധാന ഉൽപ്പന്നങ്ങളായ അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടീ സ്പെഷ്യൽ എന്നിവയിൽ ലിറ്ററിന് ഒരു രൂപ കുറച്ചു. പുതിയ വിലകൾ അമുൽ ഗോൾഡ് (1 ലിറ്റർ) – 65 രൂപ, അമുൽ ടീ സ്പെഷ്യൽ (1 ലിറ്റർ) – 61 രൂപ, അമുൽ താസ (1 ലിറ്റർ) – 53 രൂപ എന്നിവയാണ്.

അമുൽ എന്ന ബ്രാൻഡിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് ഈ നീക്കം പ്രഖ്യാപിച്ചത്.  മുമ്പ്, 2024 ജൂണിൽ, അമുൽ പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം 2024 ജൂണിന് ശേഷം അമുൽ പാലിന് ഇതാദ്യമായാണ് വില കുറവ് വരുത്തുന്നത്.

https://x.com/ANI/status/1882733857025519738/photo/1

Share
Leave a Comment