വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായ അമുൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 72,000 കോടി രൂപയുടെ വിറ്റുവരവാണ് അമുൽ നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 61,000 കോടി രൂപയായിരുന്നു അമുലിന്റെ വരുമാനം. അതേസമയം, 55,055 കോടി രൂപയുടെ താൽക്കാലിക വിറ്റുവരവും കമ്പനി നേടിയിട്ടുണ്ട്.
2021-22 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 18.5 ശതമാനത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിക്ക് ശേഷം വിപണി വിഹിതം പിടിച്ചെടുക്കാൻ വലിയ തോതിലാണ് കമ്പനി പ്രയത്നിച്ചത്. നിലവിൽ, കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഉയർന്ന ഡിമാൻഡാണ് ഉള്ളത്. പാലിനു പുറമേ, വെണ്ണ, നെയ്യ്, ഐസ്ക്രീം, യുഎച്ച്ടി പാൽ, ഫ്ലേവർഡ് പാൽ, പനീർ, ഫ്രഷ് ക്രീം എന്നിവയും അമുലിന്റെ ഉൽപ്പന്നങ്ങളാണ്. പുതിയ സാമ്പത്തിക വർഷം മുതൽ ഗുജറാത്തിൽ പാലിന്റെ വില അമുൽ ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലെ 18 ജില്ല ക്ഷീര സംഘങ്ങൾക്ക് അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സംഘം കൂടിയാണ് അമുൽ.
Post Your Comments