ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെയധികം വളർച്ച പ്രാപിച്ചതോടെ ഈ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുന്ന തിരക്കിലാണ് ഭൂരിഭാഗം കമ്പനികളും. ചില അവസരങ്ങളിൽ എഐ കൊണ്ട് വലിയ രീതിയിലുള്ള തലവേദനയും കമ്പനികൾ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ എഐ കാരണം മുട്ടൻ പണി കിട്ടിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഡയറി ബ്രാൻഡുകളിൽ ഒന്നായ അമുലിന്. തങ്ങൾ ഇതുവരെ പുറത്തിറക്കണമെന്ന് പോലും വിചാരിച്ചിട്ടില്ലാത്ത ഒരു ഉൽപ്പന്നത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എഐ ഉപയോഗിച്ചാണ് അമുലിന്റെ പേരിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഞ്ഞ പായ്ക്കറ്റിന് മുകളിൽ അമുൽ എന്നും ‘ശരം’ എന്ന വലിയ അക്ഷരത്തിലും തുടർന്ന് ‘ചീസ്’ എന്നും എഴുതിയിരിക്കുന്നു. കൂടാതെ, ചിത്രത്തിനടുത്ത് ‘ശരം നാം കി ചീസ് നഹി ഹൈ’ എന്ന വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, ഉറുദു ഭാഷകളിൽ ശരം എന്ന വാക്കിന്റെ അർത്ഥം ലജ്ജ എന്നാണ്. ‘നാണക്കേട് പോലെ വേറൊന്നുമില്ല’ എന്നതാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയ വാചകത്തിന്റെ അർത്ഥം. ചിത്രം മണിക്കൂറുകൾക്കകം വൈറലായതോടെ, അമുൽ പുതിയ ചീസ് ബ്രാൻഡ് പുറത്തിറക്കുമെന്നാണ് അഭ്യൂഹം. എന്നാൽ, ഇതിനെതിരെ ഔദ്യോഗിക പ്രതികരണവുമായി അമുൽ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ചീസ് ബ്രാൻഡ് അവതരിപ്പിക്കുമെന്ന സോഷ്യൽ മീഡിയ അഭ്യൂഹങ്ങളും അമുൽ പൂർണമായും തള്ളിക്കളഞ്ഞു.
Post Your Comments