രാജ്യത്ത് ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ഏറ്റവും വലിയ പാലുൽപന്ന വിതരണക്കാരായ അമുൽ. റിപ്പോർട്ടുകൾ പ്രകാരം, പാൽ ഇതര ഉൽപ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാനാണ് അമുൽ പദ്ധതിയിടുന്നത്. ഇതോടെ, സമ്പൂർണ ഭക്ഷണ പാനീയ കമ്പനിയാകാനാണ് അമുലിന്റെ പദ്ധതി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരാണ് ഗുജറാത്ത് കോർപ്പറേറ്റ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനായ അമുൽ.
പാൽ വിപണി അമുലിന്റെ കൈയിൽ ഭദ്രമാണെങ്കിലും, വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. എല്ലാത്തരത്തിലുള്ള ഭക്ഷണപാനീയങ്ങളുമാണ് അമുൽ വിവിധ ഘട്ടങ്ങളിലായി ഉൽപ്പദിപ്പിക്കുക. പുതിയ ബിസിനസ് മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതോടെ, നെസ്‌ലെ, കൊക്കക്കോള, ഐടിസി തുടങ്ങിയ കമ്പനികളാണ് അമുലിന്റെ പ്രധാന എതിരാളികൾ.
Post Your Comments