യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇടിവ്: പ്രവാസികള്‍ക്ക് ആശ്വാസം

ദുബായ്: ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ കൂടിയ വിമാനനിരക്കുകള്‍ കുറഞ്ഞു, യു എ ഇ-ഇന്ത്യ റൂട്ടുകളില്‍ ആണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വന്നിരിക്കുന്നത്. ഇക്കണോമി ക്ലാസിലേക്കുള്ള ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹമോ അതില്‍ താഴെയോ ആയി കുറഞ്#ത് യാത്രക്കാര്‍ക്ക് വളരെ ആശ്വാസമായി. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ പകുതി വരെ നീളുന്ന ഓഫ്-പീക്ക് സീസണില്‍ ഇത് സാധാരണമാണ്. എന്നാല്‍ ടയര്‍-2 നഗരങ്ങളിലേക്കുള്ള നിരക്ക് താരതമ്യേന കൂടുതലാണ്. ജയ്പൂര്‍ (ദിര്‍ഹം 1,128), വാരാണസി (ദിര്‍ഹം 1,755), ഇന്‍ഡോര്‍ (ദിര്‍ഹം 1,235) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹത്തില്‍ കവിയുന്നു.

അതേസമയം, മുംബൈ (753 ദിര്‍ഹം), ഡല്‍ഹി (ദിര്‍ഹം 900) തുടങ്ങിയ നഗരങ്ങളിലേക്കുള്ള നിരക്ക് ജനുവരി പകുതി മുതല്‍ ഫെബ്രുവരി ആദ്യ വാരം വരെയുള്ള യാത്രകള്‍ക്ക് 1000 ദിര്‍ഹത്തില്‍ താഴെയായിരിക്കും ടിക്കറ്റ് നിരക്ക്. ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് 2500 ദിര്‍ഹത്തിന് മുകളിലായിരുന്നു. അതിനാല്‍ തന്നെ നിരക്കിലെ ഈ ഇടിവ് പ്രവാസി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.

Share
Leave a Comment