ആലുവ : ഫാമിൽ നിന്ന് ആടുകളെ മോഷ്ടിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കുത്തിയതോട് തിനപ്പുലം ശരത് (31), ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ (20), അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ രാഹുൽ (23), ഇടവനക്കാട് കുഴുപ്പിള്ളി നമ്പൂരി മഠം വീട്ടിൽ ഫാരിസ് (32), ദേശം പുറയാർ ആവിയൻ പറമ്പിൽ കലേഷ് (39) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നുകരയിലെ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് ആടുകളെ മോഷ്ടിച്ചത്. കഴിഞ്ഞ മെയ് മുതൽ മൂന്ന് തവണയായി 29 ആടുകളെയാണ് മോഷ്ടിച്ചത്. ഡിസംബർ 18ന് മാത്രം 17 ആടുകളെയാണ് മോഷ്ടാക്കൾ കടത്തിയത്.
പുലർച്ചെ ഒന്നരയ്ക്ക് മിനിട്രക്കിലാണ് സംഘം ആടിനെ കൊണ്ടു പോയത്. കഴിഞ്ഞ 14 ന് അടുകളെ മോഷ്ടിച്ചു കൊണ്ടു പോകുമ്പോൾ ഫാമിലേക്ക് ഹോട്ടൽ വേസ്റ്റുമായി വന്ന വാഹനം കണ്ട് സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇൻസ്പെക്ടർ സോണി മത്തായി, എസ് ഐ ഷാജി എസ് നായർ, എഎസ് ഐ മാരായ കെ.എസ്.ഷാനവാസ്, ദീപ എസ് നായർ, സീനിയർ സി പി ഒ മാരായ കെ കെ നിഷാദ്, റ്റി.എ.കിഷോർ, കെ ബി സലിൻ കുമാർ, റ്റി.ജി.വിപിൻദാസ്, കെ വി രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments