മലപ്പുറം; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനെതിരെയാണ് ഹമീദ് ഫൈസി രംഗത്ത് വന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വിമർശനം.
Read Also; രാജ്യത്തിൻ്റെ മുഖം മാറ്റാൻ-കന്യാകുമാരി പാത
സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചിരുന്നതിനെയാണ് വിമർശിച്ചത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇത്രയും മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി ചൂണ്ടിക്കാട്ടുന്നു. സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വർഗീസ് ചക്കാലക്കലുമൊത്ത് തങ്ങൾ കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കെടുത്തു.
Post Your Comments