പത്തനംതിട്ട: അഞ്ച് വര്‍ഷമായി 60 ലേറെ പേര്‍ പീഡിപ്പിച്ചെന്ന് കായിക താരമായ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തൽ. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കിയത്.
പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.
Post Your Comments