ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ആറ് മാസം അടച്ചിടും

 

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുമെന്ന് റിപ്പോര്‍ട്ട്.
നാല് പതിറ്റാണ്ട് പഴക്കമുള്ള ടെര്‍മിനല്‍ 2 നാല് മുതല്‍ ആറ് മാസം വരെ അടച്ചിടുമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഡയല്‍ അറിയിച്ചു. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് ടി1, ടി2 എന്നിവ ഉപയോഗിക്കുന്നത്.

Read Also: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ : ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

T2 ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2025-26-ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 40 വര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിര്‍മിച്ചതാണ് ടി2.

 

Share
Leave a Comment