കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ സ്വദേശി അരുൺ ലാലിനെയാണ് ഇന്ന് വൈകിട്ട് 6.15 ഓടെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുണിൻ്റെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുൺ ലാൽ പറവൂർ പോലിസിൽ പരാതി നൽകിയിരുന്നു. ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments