ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ , മൈക്കിൾ ഡോറസ് എന്നിവർ നിർമ്മിച്ച് സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു. ആരെയും ആകർഷിക്കും വിധത്തിൽ ഒരു സൗഹൃദകൂട്ടായ്മയുടെ ഫോട്ടോയോടെയാണ് ഫസ്റ്റ് ലുക്കിൻ്റെ പ്രകാശനം.
ഈ ചിത്രത്തിൻ്റെ കഥയുമായി ഏറെ ഇഴുകിച്ചേരുന്നു ഒരു മുഹൂർത്തം എന്നു തന്നെ പറയാം.
നഗരജീവിതത്തിൽ അണുകുടുംബ ജീവിതത്തിലേക്കു കടക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ വിഷയം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മനോജ്.കെ.യു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും.
സംഗീതം – ശങ്കർ ശർമ്മ
ഛായാഗ്രഹണം – റോജോ തോമസ്.
എഡിറ്റിംഗ് – അരുൺ. ആർ.എസ്.
കലാസംവിധാനം മഹേഷ് ശ്രീ ധർ.
മേക്കപ്പ് – മനോജ്കിരൺ രാജ്
കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജു രാമൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, പ്രശാന്ത് കോടനാട്
പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ
വാഴൂർ ജോസ്.
ഫോട്ടോ. അജീഷ്
Post Your Comments