കൊണ്ടോട്ടി : മലപ്പുറത്ത് പ്രമുഖ റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി പേവുന്തറ വീട്ടിൽ മുഹമ്മദ് ഷബീബിനെയാണ് മലപ്പുറം ഡാൻസാഫ് ടീമും വാഴക്കാട് പൊലീസും ചേർന്ന് പിടികൂടിയത്.
എംഡിഎംഎ എറണാംകുളത്ത് നിന്ന് എത്തുന്ന രണ്ട് സ്‌ത്രീകൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വച്ച് കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
സംഭവത്തിൽ തുടർനടപടി സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments