Latest NewsKerala

നവദമ്പതികൾ മധുവിധുവിന് മലേഷ്യയിൽ പോയി വരവേ അപകടം, എയർപോർട്ടിൽ നിന്ന് കൂട്ടിയ ഇരുവരുടെയും പിതാക്കന്മാർക്കും ദാരുണാന്ത്യം

പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.15 നായിരുന്നു അപകടം സംഭവിച്ചത്.

കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൻ (29), അനു (26), ബിജു പി. ജോർജ് എന്നിവരാണ് മരിച്ചത്. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍.

അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂവരും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരിച്ചത്.തിരിച്ചുവരുമ്പോൾ വീടിന്റെ ഒരു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം.

ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലർക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നവംബര്‍ 30നായിരുന്നു വിവാഹം. കഴിഞ്ഞ തിങ്കളാഴ്ച ഹണിമൂണിന് മലേഷ്യയിലേക്ക് പോയി. നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്. അനു എംഎസ് ഡബ്ല്യൂ പഠനം പൂര്‍ത്തിയാക്കിയതുമാണ്. ഹണിമൂണിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയത് ആറു ദിവസം കഴിഞ്ഞാണ്. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കുള്ള മടക്കം ദുരന്തമായി. കൂടെ രണ്ടു പേരുടെ അച്ഛന്മാരും മരിച്ചു.

കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂവരും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരിച്ചത്. ബിജുവായിരുന്നു കാര്‍ ഓടിച്ചത്. വീട്ടിലെത്താന്‍ എട്ടു കിലോമീറ്ററുള്ളപ്പോഴായിരുന്നു അപകടം. ബിജുവും ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നത്. അനുവും നിഖിലും പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്.

എയര്‍ ബാഗൊന്നുമില്ലാത്ത പഴയ കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലകീഴായി കിടന്ന നിലയിലാണ് നിഖിലിനെ പുറത്തെടുത്തത്. അപകടം നടന്ന ആളുകള്‍ ഓടിക്കൂടുമ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. കാറിന്റെ ഒരു ഡോര്‍ മാത്രമാണ് അപ്പോള്‍ തുറക്കാന്‍ കഴിയുമായിരുന്നത്. അതിലൂടെ അനുവിനെ വേഗം പുറത്തേക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള വഴിയില്‍ അനു മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തേക്ക എടുത്തത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് കൂടൽ നിവാസികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button