ചെന്നൈ : തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയ്ക്കുമെതിരെ കടുത്ത സൈബർ ആക്രമണം. ഇരുവരും
ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബറിടങ്ങളിൽ വിവാദങ്ങൾക്ക് തിരിതെളിഞ്ഞത്.
വിജയ്യുടെ രാഷ്ട്രീയ എതിരാളികളാണ് ഈ അധിക്ഷേപ പ്രചാരണത്തിന് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് ആരാധകരുടെ ന്യായീകരണം. നടി കീർത്തി സുരേഷിന്റെ വിവാഹദിവസം രാവിലെ 6.45ന് ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ ആണ് വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്തത്. ഇതോടെ ആണ് വിവാദങ്ങൾ ആരംഭിച്ചത്.
വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജസറ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്. മുപ്പതിനായിരത്തിനടുത്ത് ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Post Your Comments