International

യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യരുത് : പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ

യുഎസും യൂറോപ്പുമായുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്

മോസ്‌കോ : അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. അമേരിക്കന്‍ അധികാരികളാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

യുഎസും യൂറോപ്പുമായുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യമായാലും ഔദ്യോഗികമായാലും യുഎസിലേക്കുള്ള യാത്രകള്‍ ഗുരുതരമായ അപകടസാധ്യതകള്‍ നിറഞ്ഞതാണെന്നും യുഎസ്-റഷ്യ ബന്ധം വിള്ളലിന്റെ വക്കിലാണെന്നും മരിയ പറഞ്ഞു.

കാനഡയിലേക്കും യൂറോപ്യന്‍ യൂണിയനിലെ യുഎസ് സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യാതിരിക്കാനും ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു. സമാനമായ രീതിയില്‍, റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി യുഎസും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 62 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി യുഎസ് യുക്രൈനെ പിന്തുണച്ചതാണ്
പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button