കൊല്ലം: കേന്ദ്രമന്ത്രിയും ബിജെപി നേതാവമായ സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി. ഷിമാസ്, അരുൺ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നും പഴയ പത്രങ്ങളും പൈപ്പുകളുമാണ് മോഷ്ടിച്ചത്.
നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരവിപുരം പോലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്.
പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രിൽ ഷെഡിൽ നിന്നാണ് സാധനങ്ങൾ കവർന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ തകർത്ത നിലയിൽ കാണുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
Leave a Comment