കടുകില്ലാത്ത അടുക്കള ഉണ്ടാകില്ല. പല്ലി ശല്യം നേരിടുന്നവർക്ക് ഇനി കടുക് മതി. എങ്ങനെ പ്രയോഗിക്കാം എന്ന് അറിയാം.
ഒരു സ്പൂണ്‍ കടുക് ചെറുതായി ചതച്ചെടുക്കുക. ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിനെ ഒരു സാധാരണ പേപ്പറിലോ ടിഷ്യു പേപ്പറിലോ പുരട്ടി പല്ലി കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക.
പൊടിച്ച കടുകിലേക്ക് കാല്‍ സ്പൂണ്‍ കോണ്‍ഫ്‌ലോറും കുറച്ച് വിനാഗിരിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഇതിനെ ഒരു സാധാരണ പേപ്പറിലോ ടിഷ്യു പേപ്പറിലോ പുരട്ടി പല്ലി കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക.
ഇളം ചൂടുവെള്ളത്തില്‍ പൊടിച്ച പാറ്റാ ഗുളികയും പൊടിച്ച കടുകും ചേര്‍ത്ത് യോജിപ്പിച്ച് സ്പ്രേ ബോട്ടിലിലാക്കി പല്ലി വരുന്ന സ്ഥലങ്ങളില്‍ സ്പ്രേ ചെയ്ത് കൊടുക്കുക.
Leave a Comment